+91 9656074400
info@tvIbrahim.com
My Blog

നമുക്കൊന്നിച്ച് പ്രയത്നിക്കാം.

ഞാന്‍ ടി.വി. ഇബ്രാഹിം. ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പില്‍
കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍
ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്.
താങ്കളുടെ വോട്ടും പിന്തുണയും നല്‍കി
സഹായിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു. വികസനത്തിന്‍റെയും പുരോഗതിയുടെയും പാതയില്‍
പുതിയ വഴികള്‍ വെട്ടിത്തുറക്കാന്‍ പരിശ്രമിച്ച
മുന്‍ഗാമികളായ ജനപ്രതിനിധികളെ ഓര്‍ക്കുന്നു.
നാടിന്‍റെ വികസനം നിശ്ചിതഘട്ടത്തില്‍ അവസാനിക്കുന്ന ഒരു പ്രക്രിയല്ല.
മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വികസന സങ്കല്‍പ്പങ്ങളും മാറുന്നു.
പുതിയ ആവിശ്യങ്ങള്‍ ഉയര്‍ന്നു വരുന്നു.
നിരന്തരം നവീകരിക്കപ്പെടേണ്ട വികസന പ്രക്രിയയെ
ജനാഭിലാഷം അറിഞ്ഞും ജനകീയ പങ്കാളിത്തത്തോടെയും മുന്നോട്ടു നയിക്കേണ്ടതുണ്ട്. നാടിനെക്കുറിച്ച് നമുക്കോരോരുത്തര്‍ക്കും നിറമുള്ള സ്വപ്നങ്ങളുണ്ട്.
വികസനപാതയില്‍ പുതിയ ഉയരങ്ങള്‍ തേടാനും
പുതിയ പടവുകള്‍ കെട്ടിപ്പടുക്കാനുമുളള ആശയും പദ്ധതികളുമുണ്ട്.
ജനങ്ങളോട് തോള്‍ചേര്‍ന്ന് അവ നടപ്പിലാക്കാനുള്ള
ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്.
നാടിന്‍റെ ഭാവിയെക്കുറിച്ച് തിളക്കമുള്ള സങ്കല്‍പ്പങ്ങളുടെ പ്രചോദനമുണ്ട്. ജാതിമത കക്ഷി വ്യത്യാസങ്ങള്‍ക്കപ്പുറം,
കൊണ്ടോട്ടിയിലെ നാനാ തലമുറയുടെയും ക്ഷേമം ഉറപ്പുവരുത്താനും
അഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കാനും നമുക്കൊന്നിച്ചു പ്രയത്നിക്കാം. താങ്കളുടെ വോട്ടും പിന്തുണയും നല്‍കി തെരെഞ്ഞെടുപ്പു വിജയത്തിനും തുടര്‍ന്നും
എന്നെ സഹായിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.