+91 9656074400
info@tvIbrahim.com
My Blog

സ്നേഹത്തോടെ വിഷു ആശംസകള്‍.

 മേടം 1
വിത്തും കൈക്കോട്ടും പാടാന്‍ കുയിലുകളും
എത്തുന്ന സമഭാവനയുടെ വിഷു ദിനം
മനസ്സിന്‍റെ വിളനിലങ്ങളില്‍
വിഷുച്ചാല്‍ കീറി ശാന്തി മന്ത്രങ്ങള്‍ വിതക്കാനും
നമ്മള്‍ ഒന്നാകുന്ന നല്ല നാളുകള്‍
കണി കണ്ടുണരാനും
നല്‍മനസ്സിന്‍റെ പൂപുഞ്ചിരി
'കൈനീട്ട'മേകാനും ഈ ദിനം
നമുക്കു പ്രചോദനമേകട്ടെ.... എല്ലാ ആഘോഷങ്ങളും ആര്‍ദ്രതയുടെയും
അനുഭാവത്തിന്‍റെയും അനുവചനങ്ങളാകട്ടെ.... ശാന്തി സമാധാന സമത്വ വഴികള്‍ നമുക്ക്
അന്യമാകാതിരിക്കട്ടെ.... നിറഞ്ഞ സ്നേഹത്തോടെ
വിഷു ആശംസകളോടെ....