+91 9656074400
info@tvIbrahim.com
My Blog

സ്മരണകളുടെ കനലെരിയുന്നു

 " അന്നിരുപത്തിയോന്നിൽനമ്മൾ ഇമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ലമട്ടില്
ഏറനാട്ടിൻ ധീരമക്കള് ചോര ചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറു കാട്ടിയ നാട്ടില് വാരിയൻ കുന്നത്തുവീര കുഞ്ഞഹമ്മദാജിയും
വാശിമൂത്ത മൂപ്പരുടെ കൂടെകൂട്ടമായിയും
കോഴികൊത്തുംപോലെയന്ന് ബാപ്പമാരെളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയ മൂത്താപ്പമാർ ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കില്
ഞമ്മളുമ്മ പെങ്ങന്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടിനുള്ളി സൂചികേറ്റി കാലില്
അപ്പുറം കടൽകടത്തി യാക്കിയന്തമാനില് ". നെടിയിപ്പുകാരനായ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ ജനപ്രിയമായ ഈ പടപ്പാട്ട് ഏറനാടിന്‍റെ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ഉശിരേകിയ വരികളാണ് .മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബിനൊപ്പം ചേർന്ന്‌ കമ്പളത്ത് ഗോവിന്ദൻ നായര്‍ നടത്തിയ സ്വാതന്ത്ര്യ സമരങ്ങള്‍ വള്ളുവമ്പ്രത്തും മൊറയൂരും സാധാരണക്കാരില്‍ സമരവീര്യത്തിന്‍റെ തീ ജ്വാല ഉയത്തിയിട്ടുണ്ട്. നെടിയിപ്പിലെ ഈ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ നീങ്ങുമ്പോള്‍ എന്നില്‍ എന്‍റെയും നിങ്ങളുടെയും മുന്‍കാമിളുടെ സ്മരണകളുടെ കനലെരിയുന്നു.