+91 9656074400
info@tvIbrahim.com
My Blog

നമുക്കോന്നായ് പ്രവര്‍ത്തിക്കാം

 പ്രിയമുള്ളവരെ, 2016 മെയ് 16 ന് നടക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍നിന്ന്‌ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഏപ്രില്‍ 25 ന് ഞാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു. താങ്കളുടെയും കുടുംബത്തിന്‍റെയും ആശീര്‍വാദവും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
പ്രചരണത്തിന്‍റെ ഓരോ ഘട്ടത്തിലും നിങ്ങള്‍ എനിക്ക് തന്നുകൊണ്ടിരിക്കുന്നകരുത്തും ആവേശവും സ്നേഹവായ്പുകളുമാണ് എന്‍റെ മുന്നോട്ടുള്ള വഴിയില്‍ ഊര്‍ജ്ജം പകരുന്നത്. എല്ലാവരെയും നേരില്‍ക്കണ്ട് പിന്തുണ തേടണമെന്നാണ് ആഗ്രഹം. പരമാവധി അതിനായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മുന്‍ഗാമികളുടെ മാതൃക പിന്തുടര്‍ന്ന് മണ്ഡലത്തിന്‍റെ വികസനത്തിനും ക്ഷേമത്തിനും നമുക്കോന്നായ് ചേര്‍ന്നു പ്രവര്‍ത്തിക്കാം. പ്രചാരണ വഴിയില്‍ നിങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും മുന്തിയ പരിഗണനയുണ്ടാവുമെന്നും ഉറപ്പുതരുന്നു. കൊണ്ടോട്ടിയുടെ നല്ല നാളെക്കായി നിങ്ങളില്‍ ഒരാളായി നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും. എന്‍റെ തെരഞ്ഞെടുപ്പു ചിഹ്നമായ കോണി അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി വിജയപ്പിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.