+91 9656074400
info@tvIbrahim.com
My Blog

മെയ് ദിന ചിന്തകൾ

അന്ന്;
ഷിക്കാഗോയുടെ തെരുവോരങ്ങളിൽ സാമ്പത്തികാധിപത്യം ചവിട്ടിമെതിച്ച ഒരു പതിത സമൂഹത്തിന്റെ കണ്ണീരിന്റെയും വിയർപ്പു നീരിന്റെയും രക്തസാക്ഷിത്വ ത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും നനവു വറ്റാത്ത ചരിത്രം മറക്കാതിരിക്കാൻ ഒരു മെയ്ദിനം കൂടി.   സമ്പത്ത് പാപമല്ല; ദാരിദ്ര്യം പാവനവും. വിനിയോഗവും വീതിച്ചെടുക്കലുമാണ് ജീവിത മതിലുകൾ തീർക്കുന്നതും ജീവിതം പ്രവിശാലമാക്കുന്നതും ...   റിക്ഷയിലും ക്വാറിയിലു കിണറ്റിലും വയലേലകളിലും കോൺക്രീറ്റ് സൗധനിർമാണത്തിലും പകലന്തിയോളം ചോര നീരാക്കി പാടുപെടുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ ആത്മാഭിമാനബോധം വിളംബരപ്പെടുത്തുക കൂടിയാണ് ഈ മെയ്ദിനം.  വരൂ,
ഈ ഓർമ്മകൾ വരും നാളുകൾക്ക് കരുത്താർജ്ജിക്കാൻ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം, 
പ്രവർത്തിക്കാം. മെയ്ദിന ആശംസകൾ...
നിറഞ്ഞ സ്നേഹത്തോടെ ടി.വി. ഇബ്രാഹിം