+91 9656074400
info@tvIbrahim.com
My Blog

വിജയവേദിയിൽ ഹൃദയപൂർവം ഞാനും പങ്കു ചേരുന്നു.

 പ്രിയമുള്ള കുട്ടികളെ,   എസ്. എസ്. എല്‍. സി വിജയത്തിന്റെ ആരവങ്ങള്‍ മായും മുമ്പേ വീണ്ടും ആഹ്ലാദകരമായ വാര്‍ത്ത. പ്ലസ് ടുവിലും ഉന്നത വിജയം. അഭിമാനകരമാണിത്. നാടിനും നിങ്ങളോരോരുത്തര്‍ക്കും. കഠിനാധ്വാനത്തിനും ദൃഢനിശ്ചയത്തിനുമുള്ള സമ്മാനം.   തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും താല്‍പര്യപൂര്‍വ്വം കാത്തുനിന്നതാണ് ഈ ഫലങ്ങള്‍. എന്നിലെ അധ്യാപകനും രക്ഷിതാവിനും പൊതുപ്രവര്‍ത്തകനും നേരിട്ടു ബന്ധമുള്ളതാണ് നാടിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ ഫലങ്ങള്‍.   അര്‍പ്പണബോധത്തോടെ വിജയം  കുറിച്ച നിങ്ങള്‍ നാടിന്റെ ചരിത്രവും കുറിക്കുകയാണ്. നാലര പതിറ്റാണ്ടു മുമ്പ് നമ്മുടെ മലപ്പുറം ജില്ല പിറവിയെടുക്കുമ്പോള്‍ വിരലിലെണ്ണിയാല്‍ തീരുന്നതായിരുന്നു നാട്ടിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ പട്ടിക. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന  ആ വറുതികളോടു പൊരുതി ഇന്ന് നാം ഒന്നാം സ്ഥാനത്താണ്. നാടിന്റെ മഹാരഥന്‍മാരായ  ശില്‍പികള്‍ക്കു  അവര്‍ സ്വപ്നം കണ്ടതിലേറെ തിരിച്ചു നല്‍കുന്നു നിങ്ങളുടെ തലമുറ. ചരിത്രം അഭിമാനത്തോടെ  രേഖപ്പെടുത്തും ഈ നെഞ്ചുറപ്പുള്ള വിജയങ്ങള്‍.   പ്ലസ് ടു ഭാവിയുടെ വഴിത്തിരവാണ്. ഉചിതമായ  കോഴ്‌സും  സ്ഥാപനവും തെരെഞ്ഞെടുക്കുക. ഉള്‍ക്കരുത്തോടെ  മുന്നേറുക. ജീവിത വിജയത്തിന്റെ  പടവുകള്‍ ആത്മവിശ്വാസത്തോടെ നടന്നുകയറുക. നാളുകൾ നീണ്ട പ്രയത്നം സമ്മാനിച്ച വിജയവേദിയിൽ ഹൃദയപൂർവം ഞാനും പങ്കു ചേരുന്നു.
വിജയാശംസകള്‍.
നിറഞ്ഞ സ്‌നേഹത്തോടെ,
ടി.വി. ഇബ്രാഹിം