+91 9656074400
info@tvIbrahim.com
My Blog

താങ്കളുടെയും കുടുംബത്തിന്റെയും വിലയേറിയ വോട്ടും കരുത്തേറിയ പിന്തുണയും നല്‍കി തെരെഞ്ഞെടുപ്പു വിജയത്തിനും തുടര്‍ന്നും എന്നെ സഹായിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

 ഞാൻ ടി വി ഇബ്രാഹിം; 14 -മത് കേരള നിയമസഭയിലേക്കള്ള തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോണിയാണ് എന്റെ ചിഹ്നം. വോട്ടും പിന്തുണയും നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വികസനവും കരുതലും മുഖമുദ്രയാക്കി ഐക്യ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളത്തിന് നൽകിയത് കാൽ നൂറ്റാണ്ടിന്റെ വികസന വളർച്ചയാണ്. രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായമില്ലാത്തതാണ് ഈ സുവർണ നേട്ടങ്ങൾ. കേരളത്തിന്റെ വികസന ഭൂപടത്തിൽ കൊണ്ടോട്ടിയും അഭിമാനാർഹമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. കൊണ്ടോട്ടിയുടെ പുരോഗതിയുടെ പാതയിൽ പുത്തൻ പടവുകൾ കെട്ടിപ്പടുക്കാൻ പരിശ്രമിച്ച മുൻഗാമികളായ ജനപ്രതിനിധികളുടെ അധ്വാനവും വിയർപ്പും നിശ്ചയദാർഢ്യവുമാണ് ഇന്ന് നമ്മുടെ അലങ്കാരങ്ങളായി തിളങ്ങി നിൽക്കുന്നത്. അവരെ നന്ദിപൂർവ്വം ഓർക്കാം, ഐക്യ ജനാധിപത്യ മുന്നണി സർക്കാറിന്റെ ഭരണ തുടർച്ചാക്കായ് ഒന്നിച്ചു നിൽക്കാം.
നാടിന്‍റെ വികസനം നിശ്ചിതഘട്ടത്തില്‍ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല.
മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വികസന സങ്കല്‍പ്പങ്ങളും മാറും.
പുതിയ ആവശ്യങ്ങള്‍ ഉയര്‍ന്നു വരും.
നിരന്തരം നവീകരിക്കപ്പെടേണ്ട വികസന പ്രക്രിയയെ
ജനാഭിലാഷം കണ്ടറിഞ്ഞും ജനകീയ പങ്കാളിത്തത്തോടെയും കാലത്തോടൊപ്പം മുന്നോട്ടു നയിക്കേണ്ടതുണ്ട്. നാടിനെക്കുറിച്ച് നമുക്കോരോരുത്തര്‍ക്കും നിറമുള്ള സ്വപ്നങ്ങൾ ഏറെയുണ്ട്.
ആ സ്വപ്നങ്ങൾ ഞാനും പങ്ക് വെക്കുന്നു.
വികസനപാതയില്‍ പുതിയ ഉയരങ്ങള്‍ തേടാനും
പുതിയ പടവുകള്‍ കെട്ടിപ്പടുക്കാനുമുളള ആശയും ആശയവും പദ്ധതികളുമുണ്ട്.
ജനങ്ങളോട് തോള്‍ചേര്‍ന്ന് അവ നടപ്പിലാക്കാനുള്ള
ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്.
ഭാവിയെക്കുറിച്ച് തിളക്കമുള്ള സങ്കല്‍പ്പങ്ങളുടെ പ്രചോദനമുണ്ട്.
നേട്ടങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി, കേരളീയ വികസനത്തിന്റെ മാതൃകയായി കൊണ്ടോട്ടി എന്നും തലയെടുപ്പോടെ ഉയർന്നു നിൽക്കണം. മുന്നോട്ടുള്ള പാതയിലെ ഓരോ ചുവടിലും കരുത്തപകരുന്ന തേട്ടമാണത്. ജാതി-മത-കക്ഷി വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്താൻ, വികസനത്തിന്റെ വെള്ളിവെളിച്ചം ഓരോ പൗരനിലേക്കും എത്തിക്കാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ്.
നമുക്കൊന്നിച്ച് പ്രയത്നിക്കാം, അഭിലാഷങ്ങൾ പൂർത്തീകരിക്കാം.
നാടിനു വേണ്ടി കൈകൾ കോർത്ത് ഓരോ ചുവടും മുന്നേറാം. താങ്കളുടെയും കുടുംബത്തിന്റെയും വിലയേറിയ വോട്ടും കരുത്തേറിയ പിന്തുണയും നല്‍കി തെരെഞ്ഞെടുപ്പു വിജയത്തിനും തുടര്‍ന്നും
എന്നെ സഹായിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ
ടി വി ഇബ്രാഹിം