+91 9656074400
info@tvIbrahim.com
news

യു ഡി എഫിന്റെ വൻ വിജയം വിളിച്ചോതുന്ന കൺവെൻഷൻ

27/03/2016

കൊണ്ടോട്ടി: എക്കാലത്തും യു ഡി എഫിന്റെ ഉരുക്കു കോട്ടയാണ് കൊണ്ടോട്ടിയെന്ന് വിളിച്ചോതുന്ന തരത്തിൽ നിയോജക മണ്ഢലം കൺവെൻഷനിൽ വൻപിച്ച ജനബാഹുല്യം . വൈദ്യർ സ്മാരകത്തിൽ നടന്ന ടി.വി ഇബ്രാഹിമിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു .
ജനോപകാരപ്രദമായ ഒട്ടേറെ വികസനങ്ങൾ കാഴ്ചവെക്കാൻ യുഡിഫ് സർക്കാറിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വികസനതുടർച്ചക്കും അക്രമരാഹിത്യത്തിനും ഈ സർക്കാർ തുടരേണ്ടത് അനിവാര്യതയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു . യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ച് ടി വി ഇബ്രാഹിമിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
കെ പി സി സി മെമ്പർ പി.പി.മൂസ്സ അദ്ധ്യക്ഷം വഹിച്ചു. സ്ഥാനാർത്ഥിയുടെ വെബ്സൈറ്റ് ലോഞ്ചിംഗും മുഖ്യ പ്രഭാഷണവും മന്ത്രി എ.പി. അനിൽകുമാർ നിർവ്വഹിച്ചു. ഇ. അഹമ്മദ് എം.പി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി , പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ , ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡി സി സി പ്രസിഡണ്ട് ഇ.മുഹമ്മദ് കുഞ്ഞി , പി.കെ.കെ ബാവ , കെ.മുഹമ്മദുണ്ണി ഹാജി എം.എൽ. എ ,സബാഹ് പുൽപ്പറ്റ , ശാന്തകുമാരി ,പി. മേയുട്ടി മൗലവി , എ.കെ. അബ്ദുറഹ്മാൻ , സി.ടി. മുഹമ്മദ് ,സി.പി. കുഞ്ഞാൻ , പി.എ. അബ്ദുൽ അലി മാസ്റ്റർ ,അഷ്റഫ് മടാൻ ,നസീം പുളിക്കൽ , പി.കെ.സി. അബ്ദുറഹ്മാൻ ,ടി. ആലിഹാജി , കെ.പി.ബാപ്പു ഹാജി ,കെ. വേദവ്യാസൻ , വിളയിൽ സുരേന്ദ്രൻ, പി.ആർ രോഹിൽ നാഫ് ,പി .എം ഇസ്മായിൽ , കെ.പി ഫിറോസ് , കെ.എം.എ.റഹ്മാൻ ,സ്ഥാനാർത്ഥി ടി.വി.ഇബ്രാഹിം എന്നിവർ സംസാരിച്ചു.
കൺവെൻഷനിൽ പി.പി.മൂസ്സ ചെയർമാൻ , സി.ടി.മുഹമ്മദ് കൺവീനർ ,പി .മോയുട്ടി മൗലവി ട്രഷറർ എന്നിവരുൾപ്പെടുന്ന 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.