+91 9656074400
info@tvIbrahim.com
news

ഒത്തൊരുമയോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വാഴക്കാട് യു.ഡി.എഫ് സജ്ജം

07/04/2016

വാഴക്കാട്: കൊണ്ടോട്ടി മണ്ഡലത്തിലെ ആദ്യ പഞ്ചായത്ത് തല യു.ഡി.എഫ് കണ്‍വെന്‍ഷന്‍ വാഴക്കാട് പഞ്ചായത്തില്‍ നടന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഗമിച്ചപ്പോള്‍ പുതിയ ചരിത്രത്തിന് അവിടെ തുടക്കമായി.
കണ്‍വെന്‍ഷന്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പി.പി.മൂസ, അഷ്‌റഫ് മടാന്‍, രോഹില്‍നാഥ്, അഡ്വ.റഹ്മത്തുള്ള, കെ.വേദവ്യാസന്‍,പി.എ.ജബ്ബാര്‍ ഹാജി, കെ.എം.എ. റഹ്മാന്‍, സി.എം.എ.റഹ്മാന്‍, ടി.പി.അബ്ദുല്‍ അസീസ്,സി.ടി.മുഹമ്മദ്, നസീം പുളിക്കല്‍, കെ.പി.ബാപ്പുഹാജി പ്രസംഗിച്ചു. ചടങ്ങില്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ.എം.കെ.നൗഷാദ് നന്ദിയും പറഞ്ഞു.