+91 9656074400
info@tvIbrahim.com
news

പനി പിടിച്ച് വിറങ്ങലിക്കുന്ന കൊണ്ടോട്ടി പി.എച്ച്.സിയില്‍ ആശ്വാസവുമായി ടി.വി

13/04/2016

കൊണ്ടോട്ടി: പനി പിടിച്ച് ചികിത്സയില്‍ കഴിയുന്ന കൊണ്ടോട്ടി സി.എച്ച്.സിയിലെ രോഗികളെ ടി.വി.ഇബ്രാഹീം സന്ദര്‍ശിച്ചു. സി.എച്ച്.സിയിലെ മുഴുവന്‍ രോഗികളെയും സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥിയോട് പലരും ആശുപത്രിയിലെ അസൗകര്യങ്ങള്‍ നേരിട്ട് ബോധിപ്പിച്ചു. ഉടന്‍ ഡി.എം.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ഫേനും,ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പോരായ്മകള്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഡി.എം.ഒ ഉറപ്പ് നല്‍കി. മറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവരെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ സി.നാടിക്കുട്ടി,സി.ടി.മുഹമ്മദ്, യു.കെ.മുഹമ്മദിശ, പി.വി.എ.ലത്തീഫ്, സി.മുഹമ്മദ് റാഫി, ഇ.എം.റശീദ്, പി.ബി.ബിച്ച, പി.പി.എം. സിദ്ധീഖ് മാസ്റ്റര്‍, ടി.പി.മൂസക്കോയ, നൗഷാദ്, എന്‍.എ.കരീം തുടങ്ങിയവര്‍ അനുഗമിച്ചു.