+91 9656074400
info@tvIbrahim.com
news

മുനിസിപ്പൽ യു.ഡി.എഫ് കൺവെൻഷൻ

15/04/2016

 കൊണ്ടോട്ടി: ടി. വി. ഇബ്രാഹിമിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ തീരുമാനിച്ചു. പ്രചാരണ പ്രവർത്തനം ഊർജിതമാക്കാൻ നഗരസഭയിലെ ഇരു പഞ്ചായത്തുകളിലും കമ്മറ്റി രൂപീകരിച്ചു. കൺവെൻഷൻ കെ.മുഹമ്മദുണ്ണി ഹാജി MLA ഉദ്ഘാടനം ചെയ്തു. പി.പി.മൂസ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. എ.കെ.അബ്ദുറഹ്മാൻ , സബാഹ് പുൽപ്പറ്റ, കെ.കെ.ആലി ബാപ്പു, പി.മോയൂട്ടി മൗലവി, റിയാസ് മുക്കോളി, സി.ടി.മുഹമ്മദ് , പി.എ. ജബ്ബാർ ഹാജി, സി. നാടിക്കുട്ടി, അഷ്റഫ് മടാൻ, കുനൂക്കര അലവിക്കുട്ടി, പി.വി.എ.ലത്തീഫ് , എം.എ.റഹീം, അഡ്വ. ഷാഹുൽ ഹമീദ്, നസീം പുളിക്കൽ പ്രസംഗിച്ചു. നെടിയിരുപ്പ് പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികളായി കെ.എ. മുന്നാസ് (ചെയർമാൻ) കെ.അലവിക്കുട്ടി (ജനറൽ കൺവീനർ) കെ.കെ. മൂസക്കുട്ടി (കൺവീനർ) പി.ഇ.കുഞ്ഞാപ്പു (ട്രഷറർ) എന്നിവരും, കൊണ്ടോട്ടിയിൽ പി.പി. റഹ്മത്തുല്ല (ചെയർമാൻ) ഇ.എം.ഉമ്മർ (ജനറൽ കൺവീനർ) പി.പി.എം.സിദ്ദീഖ് (കൺവീനർ) പി.വി.എ. ലത്തീഫ് (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റിയെയും തെരഞ്ഞെടുത്തു.