കൊണ്ടോട്ടി മുന്‍സിപ്പല്‍ യു.ഡി.എഫ്.റാലി
13/05/2016
കൊണ്ടോട്ടി: വൈകുന്നേരം 4 മണിക്ക് കുറുപ്പത്ത് നിന്ന് ആരംഭിച്ച മുന്‍ സിപ്പല് യു.ഡി.എഫ്. റാലി കൊണ്ടോട്ടി അങ്ങാടിയില്‍ 6 മണിയോട് കൂടി സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.കോണ്‍ഗ്രസ് നേതാവ് കെ.കെ. ആലി ബാപ്പു പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്,കൊണ്ടോട്ടി എം.എല്‍.എ ശ്രീ.മുഹമ്മദുണ്ണി ഹാജി, കെ .പി.സി.സി. മെമ്പര്‍ പി.പി.മൂസാ, സബാഹ് പുല്പറ്റ, സ്ഥാനാര്‍ഥി ടി.വി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.