+91 9656074400
info@tvIbrahim.com
profile
ടി വി ഇബ്രാഹിം,
പാർശ്വവൽകരിക്കപെട്ടവരുടെ രാഷ്ട്രീയത്തിന്റെ നേർരേഖ നിർണയിക്കുകയും നിലനിൽപ്പ് നിർവ്വചിക്കുകയും ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കർമ്മ പഥത്തിൽ അടിത്തട്ടു മുതൽ പ്രവർത്തിച്ച് തെളിഞ്ഞു വന്ന പ്രവർത്തകനാണ്.

മികച്ച സംഘാടകൻ എന്നതാണ് ടി വി യെകുറിച്ചുള്ള ഉചിതമായ നിർവചനം. സംഘാടന രംഗത്ത് ടി വി യുടെ പ്രവർത്തന പഥം വാർഡു തലം മുതൽ സംസ്ഥാന തലം വരെ നിറഞ്ഞു നിൽക്കുന്നതാണ്.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ ജന പ്രതിനിധ്യ രംഗത്തെ പാടവം തെളിയിക്കാൻ ടി വിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

അക്കാദമിക രംഗത്ത് ടി വി ഇബ്രാഹിം കഴിവ് തെളിയിച്ച മേഖലകളാണ് കാലിക്കറ്റ്‌ സർവ്വകലാശാല സിന്റിക്കേറ്റും SCERT കോർ കമ്മിറ്റിയും. രാഷ്ട്രമീംമാംസയിൽ എം .എ,  എം.ഫിൽ ബിരുദാനന്തര ബിരുദ ധാരിയായ ടി വി കൊണ്ടോട്ടി ഇ. എം. ഇ. എ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ്.